Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബീഫ്​ വിഷയമല്ല;...

ബീഫ്​ വിഷയമല്ല; വികസനമാണ്​ പ്രധാനം- കേന്ദ്രമന്ത്രി കിരൺ റിജിജു

text_fields
bookmark_border
ബീഫ്​ വിഷയമല്ല; വികസനമാണ്​ പ്രധാനം- കേന്ദ്രമന്ത്രി കിരൺ റിജിജു
cancel

ന്യൂഡൽഹി: നാഗാലൻഡിൽ ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം ബീഫ്​ ഒരു വിഷയമല്ലെന്ന് കേന്ദ്ര​ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. നാഗാലൻഡി​​​​​െൻറ വികസനത്തിനാണ്​ ബി.ജെ.പി മുൻഗണന നൽകുന്നതെന്നും റിജിജു പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന്​ നൽകിയ അഭിമുഖത്തിലാണ്​ നാഗാലാൻഡിലെ ബി.ജെ.പിയുടെ ഭാവി പദ്ധതികളെ കുറിച്ച്​ അദ്ദേഹം വ്യക്​തമാക്കിയത്​.

എൻ.പി.എഫുമായി പ്രശ്​നങ്ങളൊന്നുമില്ല. പക്ഷേ സീറ്റ്​ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട്​ ചില പ്രശ്​നങ്ങൾ മൂലം എൻ.പി.എഫുമായി സഖ്യമുണ്ടാക്കാൻ സാധിച്ചില്ല. അതിനിലാണ്​​​ എൻ.ഡി.പി.പിയുമായി ചേർന്ന്​ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കിരൺ റിജിജു വ്യക്​തമാക്കി.

നാഗ പ്രശ്​നത്തി​​​​​െൻറ പരിഹാരത്തിനാണ്​ പ്രഥമ പരിഗണന നൽകുക. ഇതിനായുള്ള രൂപരേഖ നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ട്​. നാഗ ജനങ്ങൾ ബി.ജെ.പിയിൽ വിശ്വാസമർപ്പിച്ചുവെന്നും റിജിജു വ്യക്​തമാക്കി. നാഗാലാൻഡ്​ തെരഞ്ഞെടുപ്പിൽ 29 സീറ്റാണ്​ ബി.ജെ.പി നേടിയത്​. 28 സീറ്റുള്ള എൻ.പി.എഫുമായി ചേർന്ന്​ സർക്കാർ രൂപീകരിക്കാമെന്നാണ്​ പാർട്ടിയിൽ കണക്കുകൂട്ടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagalandkiran rijjumalayalam newsBJP
News Summary - Beef is not an issue for us, focus is on development, says BJP leader Kiren Rijiju-India news
Next Story